ബിലാലിന്റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും..

','

' ); } ?>

മമ്മൂട്ടിയുടെ മധുര രാജ എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. അമല്‍ നീരദ് സംവിധാനത്തില്‍ 2007 ല്‍ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിന്റെ പിന്തുടര്‍ച്ചയായി എത്തുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നേരത്തെ തന്നെ ആരംഭിച്ചുവെന്നാണ് സൂചനകള്‍. ചിത്രത്തില്‍ നായകനായെത്തുന്ന മെഗാതാരം മമ്മൂട്ടിയോടൊപ്പം മാമാങ്കത്തിന്റെ സെറ്റില്‍ വെച്ച് ഇതിനെപ്പറ്റി അവസാന വട്ട ചര്‍ച്ചകള്‍ നടന്നതായും അണിയറപ്പ്രവര്‍ത്തകര്‍ അറിയിച്ചു. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍ പുറത്തു വിട്ടിരുന്നത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. ബിലാലിന്റെ രണ്ടാം വരവ് വലിയ ആഘോഷത്തോടെയായിരുന്നു മലയാള താരങ്ങളും വരവേറ്റത്.

നേരത്തെ ഗോപിസുന്ദറിന്റെ കുറിപ്പില്‍ ബിഗ് ബി ആദ്യഭാഗത്തിലെ അതേ ആളുകള്‍ തന്നെ രണ്ടാം ഭാഗത്തിലും വരുന്നുവെന്ന് കുറിച്ചിരുന്നു. എന്നാല്‍ അമല്‍ നീരദ് സിനിമ വരുന്നുതായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങളൊന്നും ഇത് വരെ പങ്കുവെച്ചിട്ടില്ല.