ഉപ്പും മുളകും നിര്‍ത്തിയോ? കാരണം വ്യക്തമാക്കി ബിജു സോപാനവും നിഷ സാരംഗും

','

' ); } ?>

ഉപ്പും മുളകും ഞങ്ങള്‍ക്ക് മടുത്തിട്ടില്ല. നിങ്ങളെ പോലെ ഞങ്ങളും കാത്തിരിക്കുകയാണെന്ന് ബിജു സോപാനവും നിഷ സാരംഗും.സെല്ലുലോയിഡ് ചാറ്റ് ടൈമിന് നല്‍കിയ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പ്രേക്ഷകരുടെ ഇഷ്ട പരമ്പര ഉപ്പും മുളകും നിര്‍ത്തിവെച്ചിട്ട് ഏകദേശം രണ്ട് മാസത്തോളം ആകുന്നു.ഒരുപാട് വര്‍ഷം കഴിയുമ്പോള്‍ ചില പ്രോഗ്രാമുകള്‍ റീ ഫ്രഷിന് വേണ്ടി നിര്‍ത്താറുണ്ട്.പുതിയ ത്രഡുമായി വീണ്ടും തിരിച്ചുവരാനായി.അഞ്ചു വര്‍ഷത്തോളമായുളള ഒരു പ്രോഗ്രാമാണ് ഉപ്പും മുളകും ഇപ്പോള്‍ ഞങ്ങളോട് വെയ്റ്റ് ചെയ്യാനാണ് ചാനല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഞങ്ങളും നിങ്ങളെപോലെ കാത്തിരിക്കുകയാണ്.

ഈ മാസം അവസാനത്തോടെ ചാനലിന്റെ ഭാഗത്തുനിന്ന് തീരുമാനം അറിയിക്കുമെന്ന് കരുതുന്നു.എഗ്രിമെന്റുളളതിനാല്‍ ഇപ്പോഴും ഞങ്ങള്‍ അതിന്റെ ഭാഗമാണ് എന്ന് കരുതി ദീര്‍ഘകാലം ഇതിനായി കാത്തിരിക്കാന്‍ കഴിയില്ല .ജോലിയുടെ കാര്യമാണ് അതുകൊണ്ട് തന്നെ ചാനലിന്റെ ഭാഗത്ത് നിന്ന് നല്ല തീരുമാനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു എന്നും സെല്ലുലോയിഡ് ചാറ്റ് ടൈമിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ഉപ്പും മുളകും പരമ്പര നിര്‍ത്തിവെച്ചതുമായി ബന്ധപ്പെട്ട് പ്രേക്ഷകര്‍ക്കിടയില്‍ നിരവധി അഭ്യൂഹങ്ങളാണ് നിലനില്‍ക്കുന്നത്.ചക്കപ്പഴത്തിന്റെ റേറ്റിങിനുവേണ്ടിയാണ് പരമ്പര നിര്‍ത്തിവെച്ച്ത്,ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലേ എന്നരീതിയിലുളള ചര്‍ച്ചകളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.റേറ്റിങിലുണ്ടായ കുറവാണോ ചാനല്‍ പരമ്പര നിര്‍ത്താന്‍ കാരണമെന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്.പരമ്പര നിര്‍ത്തിയതിന് ശ്രീകണ്ഠന്‍ നായര്‍ വിശദീകരണവുമായി രംഗത്തുവന്നിരുന്നു.എന്നാല്‍ അത് പ്രേക്ഷകര്‍ക്ക് തൃപ്തികരമായിരുന്നില്ല.ചാനലിന്റെ എല്ലാ പരിപാടികളുടെയും കമന്റുബോക്സില്‍ ഉപ്പും മുളകുമാണ് ചര്‍ച്ചാവിഷയം.