150 കോടിയില്‍ ബൈബിള്‍ ത്രീഡിയില്‍ ഒരുങ്ങുന്നു

','

' ); } ?>

ബൈബിള്‍ സംഭവങ്ങളെ ആസ്പദമാക്കി ലോകത്തെ തന്നെ ഏറ്റവും വലിയ സിനിമ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരു മലയാളി. തിരുവനന്തപുരം സ്വദേശി ആല്‍ബര്‍ട്ട് ആന്റണിയാണ് അന്താരാഷ്ട്ര നിലവാരത്തില്‍ ത്രീഡിയില്‍ ബൈബിള്‍ കഥ ഒരുക്കുന്നത്. 150 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ത്രീഡി ഇംഗ്ലിഷ് സിനിമ ബൈബിള്‍ പ്രമേയമാക്കിയ ലോകത്തെ ആദ്യ ബൃഹത് സംരംഭമാണെന്നാണ് അവകാശപ്പെടുന്നത്.

പുതിയ നിമയമത്തിലെ യേശുവിന്റെ അവസാനത്തെ ഏഴു ദിവസത്തെ ജീവിതം ആസ്പദമാക്കിയാണ് യേഷ്വാ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തയ്യാറാക്കുന്നത്. ക്രിസ്തുവിനും ശിഷ്യന്‍മാര്‍ക്കും അനുയായികള്‍ക്കും അക്കാലത്ത് യഹൂദന്‍മാരില്‍ നിന്നും റോമന്‍ ഭരണാധികാരികളില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന പീഡനങ്ങളും ചിത്രത്തിലുണ്ടാകും.