ഭരതനാട്യം ആഗസ്റ്റ് മുപ്പതിന്

','

' ); } ?>

പ്രശസ്ത നടൻ സൈജുക്കുറുപ്പ് ആദ്യമായി നിർമ്മാണ രംഗത്തെത്തുന്ന HB നിലയിൽ ഏറെ ശ്രദ്ധ നേടിയ ഭരതനാട്യം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം സെപ്റ്റംബർ മുപ്പതിന് പ്രദർശനത്തിനെത്തുക യാണ്. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

ഏറെ ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങൾനിർമ്മിച്ചു പോരുന്ന തോമസ് തിരുവല്ലാ ഫിലിംസും സൈജുക്കുറുപ്പ് എൻ്റെർടൈൻമെൻ്റിൻ്റെബാനറിൽലിനിമറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നാട്ടിൻ പുറങ്ങളുടെ പശ്ചാത്തലത്തിൽ ഏറെബന്ധുബലമുള്ള ഒരു തറവാടിനെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം. ആ തറവാട്ടിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന നിരവധി സംഭവങ്ങളും ഈ ചിത്രത്തിന് വഴിഞ്ഞിരിവുകൾ സമ്മാനിക്കുന്നു ചിരിയും ചിന്തയും നൽകുന്ന നിരവധി മുഹൂർത്തങ്ങളും ഈ ചിത്രത്തിന് അകമ്പടിയായുണ്ട്. ക്ലീൻ ഫാമിലി എൻ്റർടൈനർ എന്ന് ഈ ചിത്രത്തെക്കുറിച്ച് ഒറ്റവാക്കിൽപറയാം.സൈജുക്കുറുപ്പ് കേന്ദ്രകഥ പാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സായ്കുമാർ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കലാരഞ്ജിനി ,സോഹൻ സീനുലാൽ. മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ,അഭിരാം രാധാകൃഷണൻ , നന്ദു പൊതുവാൾ, ശ്രീജാരവി.സ്വാതിദാസ്‌പ്രഭു. ദിവ്യാ.എം.. നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മനുമഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – ബബിലുഅജു.എഡിറ്റിംഗ് – ഷഫീഖ്.വി ബി.കലാസംവിധാനം – ബാബു പിള്ള, മേക്കപ്പ് – മനോജ് കിരൺ രാജ് ‘കോസ്റ്യൂം ഡിസൈൻ_സുജിത് മട്ടന്നൂർ.നിശ്ചല ഛായാഗ്രഹണം – ജസ്റ്റിൻ ജയിംസ്.ചീഫ് അസോസിയേറ്റ് ഡയറ്ടർ – സാംസൺ സെബാസ്റ്റ്യൻ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – അനിൽ കല്ലാർ, ജോബി ജോൺ പ്രൊഡക്ഷൻ കൺട്രോളർ – ജിതേഷ് അഞ്ചു മന’ വാഴൂർ ജോസ്.