31 വർഷങ്ങൾക്ക് ശേഷം രണ്ടാം വരവിനൊരുങ്ങി ‘ഭരത് ചന്ദ്രൻ ഐ പി എസ്’; ചിത്രം 4k ദൃശ്യ മികവോടെ ജനുവരിയിൽ

','

' ); } ?>

31 വർഷങ്ങൾക്ക് ശേഷം വീണ്ടും റീ റിലീസിനൊരുങ്ങി ഷാജി കൈലാസ് രഞ്ജി പണിക്കർ കൂട്ടുകെട്ടിലൊരുങ്ങിയ ‘ഭരത് ചന്ദ്രൻ ips ‘. ചിത്രം 4k ദൃശ്യ മികവോടെ ജനുവരിയിൽ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ റീമാസ്റ്ററിങ് ട്രൈലെർ നേരത്തെ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയിലൂടെ പുറത്തു വിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് ട്രൈലെറിനു ലഭിച്ചിരുന്നത്. രൺജി പണിക്കർ തിരക്കഥയെഴുതിയ സിനിമ നിർമിച്ചത് എം മണി ആയിരുന്നു.

1994 ലാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി കമ്മീഷണർ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ സൂപ്പർ താരപദവിയിൽ വലിയ പങ്കുവഹിച്ച സിനിമയാണ് ഇത്. ചിത്രത്തിനു വേണ്ടി ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് ഇന്നും പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയുണ്ട്.

ശോഭന, രതീഷ്, ഭീമൻ രഘു, വിജയരാഘവൻ, ഗണേഷ് കുമാർ, രാജൻ പി ദേവ് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. മികച്ച വിജയമായിരുന്നു സിനിമ അവിടെ നിന്നും നേടിയത്. ചിത്രം ആന്ധ്രാപ്രദേശിൽ 100 ​​ദിവസത്തിലധികം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിലൂടെ തെലുങ്കിൽ സുരേഷ് ഗോപിക്ക് വലിയ ഫാൻ ബേസ് ഉണ്ടായി.

സംഗീതം – രാജാമണി, ഛായാഗ്രഹണം -ദിനേശ് ബാബു, എഡിറ്റിംഗ് -എൽ ഭൂമിനാഥൻ, പശ്ചാത്തല സംഗീതം പുനരാവിഷ്കരണം – ബെന്നി ജോൺസൺ, 4k റീമാസ്റ്ററിങ് നിർമ്മാണം ഷൈൻ വി എ മെല്ലി വി എ ലൈസൺ ടി ജെ, ഡിസ്ട്രിബ്യൂഷൻ ഹെഡ് -ഹർഷൻ ടി, കളറിങ് ഷാൻ ആഷിഫ്, അറ്റ്മോസ് മിക്സ്‌ ഹരി നാരായണൻ, മാർക്കറ്റിംഗ് ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, പ്രൊഡക്ഷൻ കൺട്രോളർ – അരോമ മോഹൻ. പി ആർ ഓ.ഐശ്വര്യ രാജ് എന്നിവരാണ് മറ്റ്‌ അണിയറ പ്രവർത്തകർ.