
യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട കോസില്‍ പ്രതികളായ ഭാഗ്യലക്ഷ്മി,ദിയ സന,ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവന്തപുരം ജില്ലാ കോടതി ഇന്നലെ തളളിയിരുന്നു.ഇതിനു പിന്നാലെ ഭാഗ്യലക്ഷ്മി,ദിയ സന,ശ്രീലക്ഷ്മി അറക്കല്‍ എന്നി മൂന്ന് പ്രതികളുംഒളിവിലാണെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.
സമാധാനവും നിയമവും കാത്തു സൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്നും ഇവര്‍ക്കു ജാമ്യം നല്‍കുന്നതു നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുന്നതാകും എന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.പൊലീസ് മൂവരുടെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല