അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചും ഡോണള്‍ഡ് ട്രംപിനെ കുറിച്ചുമുള്ള തന്റെ അഭിപ്രയങ്ങള്‍ പങ്കുവെച്ച് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ബാലചന്ദ്ര മേനോന്‍ രംഗത്തു വന്നിരിക്കുന്നത്.തന്റെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് താരം അഭിപ്രായം വ്യക്തമാക്കിയത്.
കേരളജനതയ്ക്ക് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇത്രയും താല്‍പര്യമുണ്ട് എന്നത് എനിക്കൊരു പുതിയ അനുഭവമാണ്. കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ അമേരിക്കയില്‍ ആയിരുന്നു. അതിന്റെ അനുഭവങ്ങള്‍ കൂടിയാണ് വീഡിയോയിലൂടെ പറയുന്നത്.
ട്രംപ് എന്നൊരു പേര് ആദ്യമായി കേട്ടപ്പോള്‍ എനിക്കൊരു തമാശയാണ് തോന്നിയത്, ആ പേരിന്റെ വ്യത്യസ്തതകൊണ്ട്. അതേസമയം ട്രംപിനെക്കുറിച്ച് എനിക്ക് എന്തൊക്കെയോ പ്രതീക്ഷകളും ഉണ്ടായിരുന്നു.എന്നാല്‍ അതല്ലാം പോയി.എതിരാളിയെ കൊച്ചാക്കി വര്‍ത്തമാനം പറഞ്ഞിട്ട് സന്തോഷിക്കുന്ന ഒരാള്‍. പ്രതിപക്ഷബഹുമാനമില്ലാത്ത ഒരു രാഷ്ട്രീയക്കാരന്‍ എന്നുപറഞ്ഞാല്‍ ട്രംപിന്റെ പേര് നമുക്ക് പറയാമെന്നും താരം പറയുന്നു.