പുതുമയാർന്ന പ്രമേയവുമായി ‘ബേബി ഗേൾ’; നിവിൻ പോളി ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

','

' ); } ?>

സിനിമയുടെ കഥകളിലും അവതരണത്തിലുമെല്ലാം അടിമുടി മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ പുതുമയുള്ള ഒരു പ്രമേയവുമായി കടന്നുവരികയാണ് ‘ബേബി ഗേൾ‘ എന്ന ചിത്രം. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കേവലം ഒരാഴ്ച്ച മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ്. ഈ കുഞ്ഞിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു ഇമോഷണൽ ഫാമിലി ത്രില്ലർ സിനിമയാണ് ‘ബേബി ഗേൾ’.

ഗരുഡൻ്റെ മികച്ച വിജയത്തിനു ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. നിരവധി വിജയ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ബോബി സഞ്ജയ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നു.നിവിൻ പോളി നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ലിജാ മോൾ നായികയാകുന്നു.

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ലിജോ മോളിൻ്റെ ശക്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ജനുവരി ഇരുപത്തിമൂന്നിന് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി ട്രയിലർ ഇന്ന് ട്രെയിലർ പുറത്തിറക്കി. കൊച്ചി ലുലു മാളിൽ വലിയ ജനപങ്കാളിത്തത്തോടെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലൂടെയാണ് ട്രയിലർ പ്രകാശനം നടന്നത്. കുടുംബ പ്രേക്ഷകരെ ഏറെ ആകർഷിക്കും വിധത്തിൽ പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നതെന്ന് ട്രയിലറിൽക്കൂടി മനസ്സിലാക്കാൻ കഴിയും.

ട്രയിലറിലെ ചില പ്രസക്ത ഭാഗങ്ങൾ ശ്രദ്ധിക്കാം, ഇതിനെ ആർക്കും വേണ്ടാത്തതാന്നപറഞ്ഞ് പൊയ്ക്കോട്ടെയെന്നു വയ്ക്കാൻപറ്റില്ല. നിനക്കുപറ്റിയാലും എനിക്കു പറ്റില്ല… ഇതു കേസ് വേറെയാ… ആ സ്ത്രീ പരാതി കൊടുത്താൽ എല്ലാവരും കുടുങ്ങും. ചെറിയ പണിയല്ല വരാൻ പോകുന്നത്.

ട്രയിലറിലെ ഈ വാക്കുകൾ ശ്രദ്ധിച്ചാൽ ചിത്രത്തിൻ്റെ പൊതുസ്വഭാവം വ്യക്തമാകും. ഒരു ഹോസ്പ്പിറ്റിലുമായി ബന്ധപ്പെട്ടാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. വൻ വിജയത്തിലേക്കു നീങ്ങിയ സർവ്വം മായ എന്ന ചിത്രത്തിനു ശേഷം നിവിൻ പോളി നായകനായി എത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വലുതാണ്.

അഭിമന്യു തിലകൻ, സംഗീത് പ്രതാപ്,അസീസ് നെടുമങ്ങാട്,ജാഫർ ഇടുക്കി, നന്ദു ശ്രീജിത്ത് രവി, കിച്ചു ടെല്ലസ്, അശ്വന്ത്ലാൽ, ജോസൂട്ടി,,അതിഥി രവി , പ്രേംപ്രകാശ്, മേജർ രവി,ആൽഫി പഞ്ഞിക്കാരൻ, ഷാബു പ്രൗദിൻ,മൈഥിലി നായർ, എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്. തിരുവനന്തപുരത്തും, കൊച്ചിയിലുമായിട്ടാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.

സംഗീതം – ജേക്സ് ബിജോയ് . ഛായാഗ്രഹണം – ഫയസ് സിദ്ദിഖ്, എഡിറ്റിംഗ് – ഷൈജിത്ത് കുമാരൻ’ കലാസംവിധാനം – അനിസ് നെടുമങ്ങാട്. കോസ്റ്റ്യും ഡിസൈൻ – മെൽവിൻ ജെ. മേക്കപ്പ് -റഷീദ് അഹമ്മദ്, സ്റ്റിൽസ് – പ്രേംലാൽ പട്ടാഴി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ’ അഡ്മിനിസ്റ്റേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ബബിൻ ബാബു. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- നവീൻ.പി.തോമസ്. കോ – പ്രൊഡ്യൂസർ – ജിസ്റ്റിൻ സ്റ്റീഫൻ ‘ ലൈൻ പ്രൊഡ്യൂസർ – സന്തോഷ് പന്തളം, പ്രൊഡക്ഷൻ ഇൻചാർജ്. – അഖിൽ യശോധരൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രസാദ് നമ്പ്യാങ്കാവ് . ജയശീലൻ സദാനന്ദൻ. പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ. വാഴൂർ ജോസ്.