ബാബു ആന്റണി ആക്ഷന്‍ ത്രില്ലര്‍ ‘ദ് ഗ്രേറ്റ് എസ്‌കേപ്പ്’ ടൈറ്റില്‍ പോസ്റ്റര്‍

','

' ); } ?>

ബാബു ആന്റണി പ്രധാന കഥാപാത്രമാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസറ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ദ് ഗ്രേറ്റ് എസ്‌കേപ്പ് എന്നാണ് ചിത്രത്തിന്റെ പേര്. സന്ദീപ് ജെ എല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സംവിധായകന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. സൗത്ത് ഇന്ത്യന്‍ യുഎസ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 16 ന് ചിത്രീകരണം ആരംഭിക്കും. ടെക്‌സാസിലെ ഓസ്റ്റിനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.

അതേസമയം മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പൊന്നിയന്‍ സെല്‍വനില്‍ ബാബു ആന്റണി പ്രധാന കഥാപാത്രത്തെ അതരിപ്പിക്കും. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം പവര്‍ സ്റ്റാറും താരത്തിന്റെ വരാനിരിക്കുന്ന ചിത്രത്തിലൊന്നാണ്. ഒരു കാലത്ത് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയലുക്കിനെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലാണ് ചിത്രത്തിലെ ലുക്ക്. നവാഗതനായ വിനു വിജയ് സംവിധാനം ചെയ്യുന്ന സാന്റ മരിയയാണ് താരത്തിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രം.

സംഘട്ടന രംഗങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബാബു ആന്റണി ആയോധന കലയായ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ അപൂര്‍വ്വം താരങ്ങളിലൊരാളാണ്. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചന്‍ എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെ 1990കളില്‍ മലയാള സിനിമയില്‍ സജീവമായ അഭിനേതാവായി മാറി. 1986ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായി. സംഘട്ടന രംഗങ്ങളിലുള്ള പ്രകടനം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. റഷ്യൻ-അമേരിക്കൻ പൗരത്വമുള്ള ഇവാൻജനിയാണ് ഭാര്യ. ആർതർ, അലക്സ് എന്നിവർ മക്കളാണ്.