ആനിമേഷന്‍ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മാര്‍വെല്‍ നിരയിലെ അവഞ്ചേഴ്‌സിന്റ അവസാന ചിത്രം ദ എന്‍ഡ് ഗെയ്മിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. യാത്രയുടെ ഭാഗമാണ് അതിന്റെ അവസാനവും എന്ന് അര്‍ത്ഥം വരുന്ന പാര്‍ട്ട് ഓഫ് ദ ജേര്‍ണി ഈസ് ദ എന്‍ഡ് എന്ന് അര്‍ത്ഥം വരുന്നഎന്ന ടാഗ് ലൈനോടുകൂടിയാണ് ട്രെയ്‌ലര്‍ പങ്കുവെച്ചത്. ഇന്ന് രാവിലെ പുറത്തിറങ്ങിയ ട്രെയ്‌ലര്‍ 38മില്ല്യണ്‍ പ്രേക്ഷകര്‍ ഇതിനോടകം കണ്ട് കഴിഞ്ഞു.
അവസാന ചിത്രത്തില്‍ കൊല്ലപ്പെട്ടവരുടെ വേദനയിലും യുദ്ധകാലത്തിന്റെ ഓര്‍മ്മകളിലൂടെയും അതിന്റെ അനന്തരഫലങ്ങളുടെയുമൊപ്പം ജീവിക്കുന്ന ലോകത്തിലെ ഭാക്കിയുള്ള പോരാളികളെയാണ് പുതിയ ട്രെയ്‌ലറില്‍ കാണിക്കുന്നത്. തങ്ങളുടെ അന്വേഷണത്തിലൂടെ യുദ്ധത്തെ അതിജീവിച്ച പോരാളികളെ ഒാരോരുത്തരായി കണ്ടത്തുന്നതോടെ അവഞ്ചേഴ്‌സിന്റെ ഒരു പുതിയ തുടക്കത്തിന്റെയും അവസാനിക്കാത്ത പോരാട്ട വീര്യത്തിന്റയും കഥയുടെ ആമുഖമാണ് ട്രെയ്‌ലര്‍ ചിത്രത്തിന് നല്‍കുന്നത്.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഇന്‍ഫിനിറ്റി വാര്‍ എന്ന ചിത്രത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട നിരവധി കഥാപാത്രങ്ങള്‍ മരിച്ചതിന്റെ വിഷമത്തിലായിരുന്നു ആരാധകര്‍. അതുകൊണ്ട് തന്നെ തങ്ങളുടെ കഥാപാത്രങ്ങള്‍ തിരിച്ചുവരുമെന്ന ഒരു പ്രതീക്ഷ കൂടിയാണ് പുതിയ ചിത്രം നല്‍കുന്നത്. പുതിയ ചിത്രത്തിന്റെ പോസ്റ്ററും മാര്‍വെല്‍ സ്റ്റുഡിയോസ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അവഞ്ചേഴ്‌സിന്റെ അവസാനചിത്രം ‘ഇന്‍ഫിനിറ്റി വാറിന്റെ’ സംവിധായകരായ ആന്തണി റസ്സോയും ജോ റസ്സോയും തന്നെയാണ് പുതിയ ചിത്രത്തിന്റ അണിയറയിലും പ്രവര്‍ത്തിച്ചത്. മാര്‍വെല്‍ സ്റ്റുഡിയോസിന്റെ പ്രസിഡന്റ് കെവിന്‍ ഫീജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം പുതുവര്‍ഷത്തില്‍ ഏപ്രില്‍ 26ന് യുഎസ്സിലെ തിയ്യേറ്ററുകളിലെത്തും. ഇന്ത്യയിലെ റിലീസ് ഡെയ്റ്റ് പ്രഖ്യാപിച്ചിട്ടില്ല. മാര്‍വെല്‍ സ്റ്റുഡിയോസ് പങ്കുവെച്ച ഏറ്റവും പുതിയ ട്രെയല്രര്‍ കാണാം…