അവതാര്‍ വീണ്ടും കാണാന്‍ അവസരം, റിലീസ് പ്രഖ്യാപിച്ചു….

','

' ); } ?>

ലോക സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അവതാര്‍. വ്യത്യസ്തമായ പ്രമേയവും മികച്ച സാങ്കേതിക വിദ്യയുമാണ് അവതാറിനെ അന്താരാഷ്ട്ര തലത്തില്‍ ഏറെ ജനപ്രിയമാക്കി തീര്‍ത്തത്. അവതാര്‍ സീരീസിലെ അടുത്ത ചിത്രം തിയ്യേറ്ററുകളില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ ജയിംസ് കാമറൂണ്‍. അതിന് മുന്നോടിയായി 4കെ എച്ച് ഡി ആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റര്‍ ചെയ്ത ആദ്യ പതിപ്പ് വീണ്ടും കാണാന്‍ അവസരം സെപ്റ്റംബര്‍ 23 ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആദ്യഭാഗത്തിന്റെ റീറിലീസിന് മുന്നോടിയായി ജയിംസ് കാമറൂണ്‍ അവതാര്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രം വീണ്ടും പ്രേക്ഷകരിലെത്തുമ്പോള്‍ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. കൂടാതെ ആദ്യഭാഗത്തിന്റെ തിയേറ്റര്‍ അനുഭവം നഷ്ടപ്പെട്ടവര്‍ക്കും മികച്ച സാങ്കേതിക മികവോടെ ചിത്രം കാണാം.

അവതാര്‍ ദ വേ ഓഫ് വാട്ടര്‍ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 16 ചിത്രം റിലീസ് ചെയ്യും.