കണ്ണൂര്‍ പയ്യന്നൂരിൽ 115 ഗ്രാം കഞ്ചാവുമായി അസോസിയേറ്റ് ഡയറക്ടർ പിടിയിൽ

','

' ); } ?>

കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമാ പ്രവര്‍ത്തകനെ എക്സൈസ് സംഘം പിടികൂടി. അസോസിയേറ്റ് ഡയറക്ടറായ നധീഷ്‌ നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റ്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് നധീഷിന്റെ കൈയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്. ബൈക്കിൽ പോകവേയാണ് ഇയാൾ പിടിക്കപ്പെട്ടത്. നേരത്തെ തന്നെ എക്സൈസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയായിരുന്നു നധീഷ്‌. നധീഷ്‌ ‘കാസർഗോൾഡ്’ എന്ന സിനിമയുടെ സഹ സംവിധായകനാണ്.

അതേസമയം, യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവർ പ്രതികളായ ലഹരിക്കേസുമായി ബന്ധപ്പെട്ട്, പ്രശസ്ത ഛായാഗ്രാഹകൻ സമീർ താഹിറിന്‍റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് അറസ്റ്റ്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ സമീറിനെ വിട്ടയക്കുകയായിരുന്നു. സമീറിന്റെ ഫ്‌ളാറ്റില്‍ ലഹരി ഉപയോഗം നടക്കുന്നതായുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അതിനിടെ അറസ്റ്റ് സമയത്ത് സമീർ താഹിർ ഫ്ലാറ്റിലുണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.