മരക്കാറിലെ താരങ്ങളുടെ വേഷവിധാനങ്ങളും സെറ്റിലെ ഫോട്ടോസുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറ്റവും വേഗം സഞ്ചരിക്കുന്നത്. പ്രേക്ഷകരുടെ ഈ അക്ഷമയോടെയുള്ള കാത്തിരിപ്പിന് കാരണം
ചിത്രത്തിലെ വന്‍ താരനിര തന്നെയാണ്. 1700കളിലെ വേഷവിധാനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെത്തുമ്പോള്‍ എങ്ങനെയുണ്ടായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. മരക്കാറിലെ തങ്ങളുടെ കഥാപാത്രങ്ങളുടെ വേഷവിധാനം സിദ്ദിഖും, മഞ്ജു വാര്യറും, ഡയറക്ടര്‍ ഫാസിലും, മോഹന്‍ ലാലും, സുനില്‍ ഷെട്ടിയും, കല്യാണി പ്രിയദര്‍ശനും, അര്‍ജുന്‍ സാര്‍ജയുമൊക്കെ പുറത്ത് വിട്ടപ്പോള്‍ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിമിഷനേരങ്ങള്‍കൊണ്ടാണ് പ്രചരിച്ചത്. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന അര്‍ജുന്‍ സെല്‍വനാണ് തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു നെഗറ്റീവ് റോളിലാണ് താനെത്തുന്നതെന്നും പ്രിയദര്‍ശന്‍ സാറിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷത്തിലാണെന്നുമാണ് അശോക് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍ കഥയെഴുതി സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ‘സില സമയങ്കളില്‍’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അശോക് പ്രവര്‍ത്തിച്ചിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് താന്‍ മലയാളവും പടിക്കുന്നുണ്ടെന്നാണ് താരം മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ വെച്ച് പുരോഗമിക്കുകയാണ്..
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അശോക് പങ്കുവെച്ച ചിത്രം..