മമ്മൂട്ടി ഖാലിദ് റഹ്മാന്‍ ചിത്രം ‘ഉണ്ട’ എഴുതിയ ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആഷിഖ് അബു ഛായാഗ്രാഹകനാകുന്നു. റിമ കല്ലിങ്കല്‍, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊവിഡ് കാലത്ത് ഷൂട്ടിങ് സെറ്റുകളില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ഷൂട്ടിങ് നടത്തുക. റിമയും ആഷിഖും ചേര്‍ന്നാണ് നിര്‍മാണം. ഹര്‍ഷദും രാജേഷ് രവിയും ചേര്‍ന്നാണ് രചന.
പ്രതിസന്ധികള്‍ക്കും പരിമിതികള്‍ക്കും ഉള്ളില്‍നിന്നുകൊണ്ട്, മാസങ്ങളായി നിലച്ചിരുന്ന സിനിമ നിര്‍മ്മാണം ഞങ്ങള്‍ പുനഃനാരംഭിക്കാന്‍ ശ്രമിക്കുകയാണ്. ജുലൈ അഞ്ചിന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള അവകാശം നിമ്മാണ കമ്പനിയില്‍ നിക്ഷിപ്തമാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. അത് വേറെ ആരേയും ഏല്പിച്ചിട്ടില്ല. സ്‌നേഹപൂര്‍വ്വം ഒ പി എം സിനിമാസിന് വേണ്ടി ആഷിഖ് അബു. സംഗീതം യാക്‌സണ്‍, നേഹ എന്നിവരാണ്. സൈജു ശ്രീധര്‍ എഡിറ്റും ഡാന്‍ ജോസ് സൗണ്ട് ഡിസൈനും നിര്‍വഹിക്കും.
നടനും സംവിധായകനുമായ ലാലും മകനും ചേര്‍ന്ന് ഒരുക്കുന്ന സുനാമിയുടെ ഷൂട്ടിങ്ങാണ് ലോക്ഡൗണിന് ശേഷം ആദ്യം പുനരാരംഭിച്ചിരുന്നു ഇതിന് പിന്നാലെ മഹേഷ് നാരായണന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘സീ യു സൂണ്‍’ എന്ന ഫഹദ് നായകനായി എത്തുന്ന ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ തുടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ താരങ്ങളുടെ പ്രതിഫലം കുറയ്ക്കല്‍, നിര്‍മാണ ചെലവ് കുറയ്ക്കല്‍ എന്നിവയില്‍ തീരുമാനമാകാതെ പുതിയ സിനിമകള്‍ ഉടനെ വേണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിലപാട്.