കല മാത്രമായിരിക്കണം ലഹരി, മറ്റൊരു ലഹരിയും ഞാൻ പ്രോത്സാഹിപ്പിക്കില്ല; ഗിന്നസ് പക്രു

','

' ); } ?>

സിനിമ മേഖലയെ തകർക്കുന്ന വിധം പ്രതിഫലം വാങ്ങരുതെന്ന് വ്യക്തമാക്കി ഗിന്നസ് പക്രു. സിനിമയിലെ താരങ്ങളുടെ പ്രതിഫലം നിശ്ചയിക്കുന്നത് അവരവർ തന്നെയാണെന്നും ഗിന്നസ് പക്രു കൂട്ടി ചേർത്തു. 916 കുഞ്ഞൂട്ടൻ എന്ന സിനിമയുടെ പ്രചാരണാർഥം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം.

അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ലഹരി അഭിനയമായിരിക്കണം, കല മാത്രമായിരിക്കണം ലഹരി, മറ്റൊരു ലഹരിയും ഞാൻ പ്രോത്സാഹിപ്പിക്കില്ല. ഈ കാര്യത്തിൽ സിനിമയിലെ മുതിർന്ന താരങ്ങളും സിനിമാസംഘടനകളും കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്.
സ്കൂളുകളിൽ പോലും ഇന്ന് ലഹരി വ്യാപകമായി കടന്നു കയറിയെന്ന വാർത്തകൾ ഭയപ്പെടുത്തുന്നു. ഈ തെറ്റുകളിൽ കുട്ടികൾ വീഴാതിരിക്കാൻ താരങ്ങളടക്കം മുൻനിരയിൽ പ്രതിരോധവുമായി ഉണ്ടാകണം. ഗിന്നസ് പക്രു പറഞ്ഞു.

നവാഗതനായ ആര്യൻ വിജയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 916 കുഞ്ഞൂട്ടൻ. ഗിന്നസ് പക്രു , ടിനി ടോം , രാകേഷ് സുബ്രഹ്മണ്യൻഎന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.