മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഹേ മധുചന്ദ്രികേ…’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ബികെ ഹരിനാരായണനാണ് ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം.
കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികാ നായകന്‍മാരാകുന്ന ചിത്രം ഒരു കൂട്ടം അര്‍ജന്റീന ഫാന്‍സിന്റെ കഥയാണ് പറയുന്നത്. ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവലുമാണ് തിരക്കഥയൊരുക്കിയത്. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഗാനം കാണാം..