അരിസ്‌റ്റോ സുരേഷിന്റെ നായികയായി നിത്യ മേനോന്‍

','

' ); } ?>

മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരം അരിസ്റ്റോ സുരേഷിന്റെ നായികയായി തെന്നിന്ത്യന്‍ താരസുന്ദരി നിത്യ മേനോന്‍. ടി.കെ രജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിലൂടെയാണ് അരിസ്റ്റോ സുരേഷ് നായകനായെത്തുന്നത്. സിനിമയുടെ ചിത്രീകരണം തിരുവന്തപുരത്തെ നെയ്യാറ്റിന്‍കരയില്‍ ആരംഭിച്ചു. സുപ്രീം കോടതി കോളാമ്പി മൈക്കുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് അവയെ ആശ്രയിച്ച് ജീവിക്കുന്നവരുടെപ്രതിസന്ധിയാണ് സിനിമയുടെ പ്രമേയം.

ഉത്സാദ് ഹോട്ടല്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രത്തില്‍ അഭിനയിച്ച നിത്യ നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് മലയാള സിനിമയില്‍ നായികയായി തിരിച്ചെത്തുന്നത്. ആംപ്ലിഫയര്‍ നാണു എന്ന കഥാപാത്രമായാണ് കോളാമ്പിയില്‍ അരിസ്‌റ്റോ എത്തുന്നത്. രഞ്ജിപണിക്കര്‍, രോഹിണി. ദിലീഷ് പോത്തന്‍ എന്നിങ്ങനെ വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്‌