![](https://i0.wp.com/celluloidonline.com/wp-content/uploads/2019/02/ARGENTINA-FANS-.jpeg?resize=255%2C372)
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറ്റവും ട്രെന്‍ഡിങ്ങായി നില്ക്കുന്ന കരിക്ക് എന്ന യൂട്യൂബ് ചാനല്‍ എല്ലാവര്ക്കും വളരെ സുപരിചിതമാണ്. ശംഭു, ലോലന്, ജോര്‍ജ്, എന്നിങ്ങനെ രസികരായ കുറേ കഥാപാത്രങ്ങളും അവരുടെ ഉഡായിപ്പുകളുമായി മുന്നോട്ട് പോകുന്ന ‘തേരാപാര’ എന്ന സീരിയല്‍ തന്നെയാണ് കരിക്കിന് ലഭിച്ച ഈ ഖ്യാതിക്ക് കാരണം . എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങള്‍ സിനിമയിലും എത്തിയിരിക്കുകയാണ്. മിഥുന് മാനുവലിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം നായക വേഷത്തിലെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന
ചിത്രത്തിലാണ് കരിക്ക് താരങ്ങള്‍ തങ്ങളുടെ പുതിയ തരികിടകളുമായെത്തുന്നത്. ചിത്രത്തില്‍ കരിക്കിലെ ജോര്‍ജ്ജ് എന്ന അനു കെ അനിയനും ഫ്രാന്‍സിസ് എന്ന ജീവനുമാണ് കാളിദാസിനൊപ്പം വേഷമിടുന്നത്.
ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറാണ് എത്തിയിരിക്കുന്നത്. ഒരു കൗതുകമായ ഗ്രാമീത്തിലെ ഫുട്ബോള്‍ ഫേവറിറ്റുകളായ ഏതാനം കടുത്ത അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഏറെ വൈറലായിരുന്നു.
ഫുട്ബോളും, സൌഹൃദവും, ക്യാമ്പസ് പ്രണയവും, രാഷ്ട്രീയവുമെല്ലാം തൊട്ടു കടന്നു പോകുന്ന അര്‍ജന്റീന ഫാന്‍സ് ട്രെയ്ലര്, ചിത്രം ഒരു കോമഡി എന്റര്ടെയ്നര് ആയിരിക്കുമെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥി നേതാവായാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്.
അശോകന് ചരുവിലിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥ ജോണ്‍ മന്ത്രിക്കലും, മിഥുന് മാനുവലും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ആട് 2ന് ശേഷം മിഥുന് മാനുവല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ്. ഗോപി സുന്ദര്‍ സംഗീതവും രെണദീവ് ക്യാമറയും കൈകാര്യം ചെയ്ത അര്‍ജന്റീന ഫാന്‍സ് നിര്‍മ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാനാണ്. ചിത്രം മാര്‍ച്ച് ഒന്നിന് റിലീസിനെത്തും.
ട്രെയ്ലര് കാണാം..