റോഡ് ബ്ലോക്ക് ചെയ്ത് ഫോട്ടോഷൂട്ട്, അര്‍ച്ചന കവിക്കെതിരെ വിമര്‍ശനം

','

' ); } ?>

റോഡ് ബ്ലോക്ക് ചെയ്ത് തോപ്പുംപടി പാലത്തിന് മുകളില്‍ നിന്ന് നടി അര്‍ച്ചന കവിയുടെ ഫോട്ടോഷൂട്ട്. വണ്ടികള്‍ പുറകില്‍ വന്ന് നില്‍ക്കുന്നത് വകവെക്കാതെ ഫോട്ടോഷൂട്ട് നടത്തുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോയും ചിത്രവും പങ്കുവെച്ചത്. എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ താരത്തെ വിമര്‍ശിച്ചുകൊണ്ട് ആരാധകര്‍ രംഗത്തെത്തി. റോഡ് ബ്ലോക്ക് ചെയ്തല്ല ഫോട്ടോ ഷൂട്ട് നടത്തേണ്ടത് എന്നാണ് അവര്‍ പറയുന്നത്. റോഡ് ബ്ലോക്ക് ചെയ്തതിന് നടിക്കെതിരേ കേസെടുക്കണം എന്നുപോലും വിമര്‍ശനമുണ്ട്. സംഭവം വിവാദമായതോടെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നടി ആദ്യം വീഡിയോ നീക്കം ചെയ്തു. തുടര്‍ന്ന് ഫോട്ടോയും കളഞ്ഞു.