‘ ജയ് ഗണേഷ് ‘വീഡിയോ ഗാനം

','

' ); } ?>

ഉണ്ണി മുകുന്ദന്‍,മഹിമാ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന” ജയ് ഗണേഷ് ‘ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ശങ്കര്‍ സംഗീതം പകര്‍ന്ന് കപില്‍ കപിലന്‍ ആലപിച്ച ‘ആരംഭമായി…’എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

ഏപ്രില്‍ പതിനൊന്നിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ജോമോള്‍ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു.ഹരീഷ് പേരടി, അശോകന്‍,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍,മനു മഞ്ജിത്ത്,വാണി മോഹന്‍, രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സംഗീത് പ്രതാപ്.സൗണ്ട് ഡിസൈന്‍-തപസ് നായ്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍,കോസ്റ്റ്യൂംസ്-വിപിന്‍ ദാസ്,സ്റ്റില്‍സ്-നവീന്‍ മുരളി, ഡിസൈന്‍സ്-ആന്റണി സ്റ്റീഫന്‍,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍ എസ്,ഡിഐ-ലിജു പ്രഭാകര്‍,വിഎഫ്എക്‌സ്-ഡിടിഎം,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സഫി ആയൂര്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്-വിപിന്‍ കുമാര്‍,ടെന്‍ ജി മീഡിയ,പി ആര്‍ ഒ-എ എസ് ദിനേശ്.