തമ്പാച്ചിയില്‍ ശ്രദ്ധേയമായ കഥാപാത്രവുമായി അപ്പാനി ശരത്

','

' ); } ?>

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ കടന്നു വന്ന് പ്രേക്ഷകശ്രദ്ധ ആര്‍ജിച്ച നടനാണ് അപ്പാനി ശരത്. പുതുമുഖമാണെന്ന് പോലും തോന്നിപ്പിക്കാത്ത വിധം അഭിനയം കാഴ്ചവെച്ച് നിരവധി പ്രശംസകള്‍ ഏറ്റു വാങ്ങി, പിന്നീട് ഒട്ടനവധി ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ശരത്. ഇപ്പോള്‍ ഇതാ നവാഗതനായ മനോജ് ടി യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തമ്പാച്ചി ‘ എന്ന ചിത്രത്തിലും മുഖ്യമായ വേഷത്തിലെത്തുന്നുണ്ട് താരം.

രാഹുല്‍ മാധവ്, സുധീര്‍ കരമന,ചെമ്പില്‍ അശോകന്‍,വിജയ സി സേനന്‍, സതീഷ് വെട്ടിക്കവല,ജോബി പാല,റാണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍ .ട്രൂ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ സുനീഷ് സാമുവല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റിജു ആര്‍ അമ്പാടി നിര്‍വ്വഹിക്കുന്നു. സുമേഷ് സദാനന്ദ് എഴുതിയ വരികള്‍ക്ക് ജോബി ജോണ്‍ സംഗീതം പകരുന്നു.

എഡിറ്റര്‍-അയൂബ് ഖാന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ലൂമിനാര്‍ ഫിലിം അക്കാദമി,പ്രൊജക്റ്റ് ഡിസൈനര്‍-എന്‍ എസ് രതീഷ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാലചന്ദ്രന്‍ മഞ്ചാടി,കല-ശില അനില്‍, മേക്കപ്പ്-സിനി ലാല്‍, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ് വെല്‍, സ്റ്റില്‍സ്-റംസീന്‍ ബാവ, ഡിസൈന്‍-അനുലാല്‍, അസോസിയേറ്റ് ഡയറക്ടര്‍-സലീഷ് ദേവ പണിക്കര്‍,രാഹുല്‍ കൃഷ്ണ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഷജീര്‍ അഴീക്കോട്

അപ്പാനി ശരത്ത് നായകനായെത്തിയെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു മിഷന്‍ സി.വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത ചത്രം തിയേറ്ററില്‍ റിലീസ് ചെയ്‌തെങ്കിലും കുറഞ്ഞ ദിവസങ്ങള്‍ക്കകം തന്നെ ചിത്രം തിയേറ്ററില്‍ നിന്നും പിന്‍വസിച്ചിരുന്നു. നവംബര്‍ 5നാണ് മിഷന്‍ സി ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളിലെത്തിയത്. എം സ്‌ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിര്‍മിച്ച മിഷന്‍ സി റിയലിസ്റ്റിക് ത്രില്ലര്‍ സിനിമയാണ്. മീനാക്ഷി ദിനേശാണ് നായിക. മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ഋഷി തുടങ്ങിയവരും അഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം.