‘‘ചേട്ടാ, പതിനായിരം രൂപ തരാമോ, ഞാൻ ജിപേ ചെയ്യാം; ആ അങ്കിളിനു കൊടുക്കാനാണ്,’’ അനുശ്രീയുടെ നല്ല മനസിന് കയ്യടിച്ച് സോഷ്യൽ മീഡിയ

','

' ); } ?>

നടി അനുശ്രീക്ക് വേണ്ടി കയ്യടിച്ച് സോഷ്യൽ മീഡിയ. അനുശ്രീയുടെ മനുഷ്യത്വപരമായ ഇടപെടലിനാണ് സമൂഹമാധ്യമങ്ങളിൽ നിന്നും അഭിനന്ദനം.
ആലപ്പുഴയിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത സമയത്താണ് സംഭവം. ഷോപ്പിന്റെ നറുക്കെടുപ്പിൽ വിജയിയെ തിരഞ്ഞെടുത്തത് അനുശ്രീയായിരുന്നു. 10,000 രൂപയുടെ സമ്മാനമായ കൂപ്പൺ നമ്പർ മൈക്കിലൂടെ പ്രഖ്യാപിച്ച സമയത്ത്, തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് തെറ്റിദ്ധരിച്ച ഒരു വയോധികൻ  വേദിയിലേക്കെത്തി.  എന്നാൽ അദ്ദേഹത്തിന് അല്ല മറ്റൊരു വ്യക്തിക്ക് ആണ് സമ്മാനം ലഭിച്ചത് എന്നറിഞ്ഞ വയോധികൻ നിരാശയോടെ വേദിയിൽ നിന്ന് മടങ്ങി.

ഇത് കണ്ട അനുശ്രീ വൈകാരികമായി പ്രതികരിക്കുകയായിരുന്നു. വേദിയുടെ പിന്നിലേക്കു മാറി കരഞ്ഞ അനുശ്രീ പിന്നീട് ചടങ്ങുകൾ അവസാനിച്ച ശേഷം വയോധികനെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ആ വ്യക്തിക്ക് അനുശ്രീ കടയുടമയുടെ കയ്യിൽ നിന്ന് പണം വാങ്ങി നൽകുകയും ചെയ്തു.

‘‘ചേട്ടാ, പതിനായിരം രൂപ തരാമോ, ഞാൻ ജിപേ ചെയ്യാം; ആ അങ്കിളിനു കൊടുക്കാനാണ്,’’ എന്നായിരുന്നു അനുശ്രീയുടെ വാക്കുകൾ. ഉടമ സമ്മാന തുക നൽകിയത് അറിയിച്ചതിനൊപ്പം തന്നെ, “എനിക്കും കൊടുക്കണം, ആ അങ്കിളിന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ല”എന്നായിരുന്നു അനുശ്രീയുടെ പ്രതികരണം. ചടങ്ങിൽ ഫുട്ബോൾ താരം ഐഎം വിജയനും പങ്കെടുത്തിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങകളിൽ വൈറലാണ്.