പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം നടന്‍ അനുപം ഖേര്‍ രാജിവെച്ചു.ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന് അനുപം ഖേര്‍ രാജി സമര്‍പ്പിച്ചു.
അന്തര്‍ദേശീയ ടിവി ഷോയുടെ തിരക്കുള്ളതിനാലാണ് രാജിവയ്ക്കുന്നത് എന്നാണ് വിശദീകരണം. വിദേശത്ത് ‘ന്യൂ ആസ്റ്റര്‍ഡാം’ എന്ന പേരില്‍ ടിവി ഷോ ആരംഭിക്കാനിരിക്കെയാണ് രാജി. 2017ലാണ് അനുപം ഖേര്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.
സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാന് പകരമായിരുന്നു അനൂപ് ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി സ്ഥാനമേറ്റത്. അതേസമയം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിത കഥ പ്രമേയമാകുന്ന സിനിമയില്‍ നായകനാണ് അനുപം ഖേര്‍. ദ ആക്‌സിഡന്റ് പ്രൈം
മിനിസ്റ്റര്‍ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.