നടന്‍ അനൂപ് മേനോന്‍ സംവിധായകനാകുന്നു. തിരക്കഥാകൃത്ത് എന്ന നിലയില്‍ സ്വന്തമായി മേല്‍വിലാസം നേടിയെടുത്ത അനൂപ് മേനോന്‍ സംവിധായകന്‍ ആകുന്ന വിവരം താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. കിംഗ് ഫിഷ് എന്നാണ് ചിത്രത്തിന്റെ പേര്. വി കെ പ്രകാശ് ആയിരുന്നു കിംഗ് ഫിഷ് സംവിധാനം ചെയ്യേണ്ടിയിരുന്നതെങ്കിലും മറ്റ് ചിത്രങ്ങളുടെ തിരക്കുമൂലം അദ്ദേഹത്തിന് അസൗകര്യം വന്നതോടെയാണ് താന്‍ ഈ ചിത്രം സംവിധാനം ചെയ്യാന്‍ തയ്യാറാകുന്നതെന്നും അനൂപ് മേനോന്‍ പറയുന്നു. പ്രേക്ഷകര്‍ക്ക് മികച്ചൊരു എന്റര്‍ടെയ്ന്‍മെന്റ് നല്‍കാനായിരിക്കും കിംഗ് ഫിഷിലൂടെ താന്‍ ശ്രമിക്കുകയെന്നും തന്റെ കഴിവിന്റെ പരമാവധി ഇതൊരു മികച്ച ചിത്രമാക്കാന്‍ ഉപയോഗിക്കുമെന്നും അനൂപ് മേനോന്‍ കുറിക്കുന്നു.
അനൂപ് മേനോന്‍ ആദ്യമായി തിരക്കഥ രചിച്ച ചിത്രം പകല്‍ നക്ഷത്രങ്ങളായിരുന്നു. കോക്‌ടെയ്ല്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ, ദി ഡോള്‍ഫിന്‍സ്, ലാവണ്ടര്‍, എന്റെ മെഴുതിരിയത്താഴങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചു. ബ്യൂട്ടിഫുളും കോക്‌ടെയ്‌ലും വന്‍വിജയങ്ങളായി. ഗാനരചയിതാവ് എന്ന നിലയിലും അനൂപ് സിനിമയില്‍ ശ്രദ്ധേയനാണ്.