പ്രമുഖ ഫ്രഞ്ച് നടി അന്ന കരിന (79) അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് പാരിസില്‍ ചികിത്സയിലായിരിക്കവെയായിരുന്നു മരണം.
1960 കളില്‍ ഫ്രഞ്ച് നവധാര സിനിമകളിലൂടെ സജീവമായ അന്ന കരീന പിന്നീട് ഫ്രഞ്ച് സിനിമയുടെ ഐക്കണായി മാറുകയായിരുന്നു. കരിമഷിയെഴുതിയ നീലക്കണ്ണുകളുമായി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമായിരുന്നു അന്ന.
ലോകപ്രശസ്ത ഫ്രഞ്ച് സംവിധായകന് ജൊന് ലുക് ഗൊദായുടെ ഇഷ്ടനായികയും പിന്നീട് കുറച്ച്കാലം ഭാര്യയുമായിരുന്നു. ഗൊഡാര്ഡറിന്റെ ഏഴോളം ഹിറ്റ് ചിത്രങ്ങളില്‍ അന്ന ഭാഗമായിരുന്നു. പിന്നീട് തന്റെ പ്രിയ താരത്തെ ഗൊഡാര്‍ഡ് ജീവിത സഖിയാക്കുകയായിരുന്നു. എന്നാല്‍ ഈ ബന്ധം അധികം നാള് നീണ്ടു നിന്നിരുന്നില്ല. അമേരിക്കന്‍ സംവിധായകന് ഡെന്നീസ് ബെറിയാണ് അന്നയുടെ ഇപ്പോഴത്തെ ഭര്‍ത്താവ്. നടി എന്നതിലുപരി മികച്ച ഗായിക, എഴുത്തുകാരി, സംവിധായിക കൂടിയാണ് അന്ന. വീവ്ര് ഒന്സെബ്ല് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.