ബോളിവുഡ് നടി സണ്ണി ലിയോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന മലയാള ചിത്രമാണ് രംഗീല. ചിത്രത്തിന്റെ സെറ്റില്‍ സണ്ണി ലിയോണിനൊപ്പം നില്‍ക്കുന്ന ചിത്രം നടന്‍ സലിം കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയുണ്ടായി. എന്നാല്‍ ചിത്രത്തിന് താഴെ അശ്ലീല ചുവയുള്ള കമന്റുകളാണ് വന്നിരുന്നത്. ഇത്തരം കമന്റുകള്‍ ഇട്ട് കേരളത്തെയും മലയാളികളെയും പറയിപ്പിക്കരുതെന്ന് പറയുകയാണ് നടിയും മോഡലുമായ അഞ്ജലി അമീര്‍.
‘ഈ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. ഈ ഫോട്ടോയും താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോല്‍ സത്യത്തില്‍ വിഷമമായി. ഒരു പക്ഷേ തരം താഴ്ത്തപ്പെട്ട ഒരു സമുഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയില്‍ എനിക്ക് പറയുവാനുള്ളത്. അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്‌മെന്റിന്റെ 20/1 ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത്. അവര്‍ക്കിവിടെ കിട്ടുന്ന സ്‌നേഹവും സ്വീകരണവും ജനുവിനാണെന്ന് വിചാരിച്ചിട്ടാണ്. ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തെയും ദയവു ചെയ്ത് പറയിപ്പിക്കല്ലേ. നമ്മള്‍ സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കരുത്. അവര്‍ സന്തോഷിക്കട്ടെ ഒരുപാടിഷ്ടം, സണ്ണി ലിയോണിന് നല്ല വേഷങ്ങള്‍ സൗത്തിന്ത്യയില്‍ കിട്ടട്ടെ.’ അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.