ഷെറീഫ് ഈസ സംവിധാനം ചെയ്യുന്ന ‘ആണ്ടാള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തവിട്ടു.മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്തിറക്കിയത്.നിരവധി താരങ്ങളും ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലുമടക്കം ഇന്ന് ജീവിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥയാണ് ചിത്രം പറയുന്നത്. പ്രമോദ് കൂവേരി രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഇര്‍ഷാദ് അലി, അബിജ, ധന്യ അനന്യ, സാദിഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഹാര്‍ട്ടിക്രാഫ്റ്റ് എന്റര്‍ടൈനിന്റെ ബാനറില്‍ ഇര്‍ഷാദ് അലിയും അന്‍വന്‍ അബ്ദുള്ളയുമാണ് സിനിമ നിര്‍മ്മിക്കുന്നത്.