കാളരാത്രി’യുമായി ആനന്ദ് കൃഷ്ണ രാജ് തിരിച്ചെത്തുന്നു: ചിത്രം ഗ്രേമോങ്ക് പിക്ചേഴ്സിന്റെ ആദ്യ സ്വതന്ത്ര നിർമ്മാണം.

','

' ); } ?>

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ‘ആർജെ മഡോണ’യുടെ വിജയത്തിനു പിന്നാലെ, സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് തന്റെ പുതിയ സിനിമയായ ‘കാളരാത്രി’യുമായി വീണ്ടും എത്തുന്നു. ആക്ഷൻ നിറഞ്ഞ ക്രൈം ത്രില്ലറായ ചിത്രം ആനന്ദ് കൃഷ്ണ രാജ് തന്നെ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്നു.

തെന്നിന്ത്യൻ സൂപ്പർഹിറ്റ് ചിത്രമായ ‘കൈതി’യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിനു ശേഷം, ഗ്രേമോങ്ക് പിക്ചേഴ്സ് ആദ്യമായി ഏറ്റെടുക്കുന്ന സ്വതന്ത്ര നിർമ്മാണം കൂടിയാണ് ‘കാളരാത്രി’. മികച്ച ഭാവനയും തീവ്രമായ കണക്ഷനുമൊടെയുള്ള കഥ പറയലിലൂടെ, ‘കാളരാത്രി’ മലയാള സിനിമാപ്രേമികൾക്ക് ഒരു ത്രില്ലിങ് അനുഭവമായിരിക്കും എന്നാണ് പ്രതീക്ഷ.