
ബിഗ് ബോസിന്‍റെ ഒരു സീസണിനിടെ ഒരു നടി ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നെന്ന് തുറന്നു പറഞ്ഞ് ഇന്ത്യയിലെ ബിഗ് ബോസ് പ്രോജക്ട് ഹെഡ് അഭിഷേക് മുഖര്‍ജി. പെട്ടെന്നുണ്ടായ മനോവിഷമം മൂലം ഷോയിലാണെന്ന കാര്യം പോലും മറന്ന് ഒരു നടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് അഭിഷേക് വ്യക്തമാക്കിയത്. നുഷ്യന്റെ വികാരങ്ങളെ മുറിവേല്‍പ്പിക്കാതെ വേണം കണ്ടന്റുകള്‍ സൃഷ്ടിക്കാനെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ് വിക്രം സിംഗിനൊപ്പമുള്ള പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഹിന്ദി ബിഗ് ബോസിന്‍റെ ഒരു സീസണിനിടെയാണ് സംഭവം. ടിവി താരമായ ഒരു നടിയാണ് പെട്ടെന്നുണ്ടായ മനോവിഷമം മൂലം കടുത്ത തീരുമാനമെടുത്തത്. ഷോയിലേക്ക് എത്തുമ്പോള്‍ തന്നെ ഒരു പ്രണയ പരാജയത്തിലൂടെ കടന്നുപോവുകയായിരുന്നു നടി. തന്റെ മോശം അവസ്ഥയില്‍ നിന്നൊരു മോചനം എന്നുകൂടി കരുതിയാണ് അവര്‍ ബിഗ്‌ബോസിന്റെ ഭാഗമായത്. അവിടെയെത്തിയപ്പോള്‍ ഹൗസിലുള്ള ഒരു മത്സരാര്‍ത്ഥിയുമായി അവര്‍ വീണ്ടും പ്രണയത്തിലായി. പക്ഷേ അയാള്‍ അവരെ ചതിച്ചു. അയാള്‍ അത് ടെലിവിഷനില്‍ ശ്രദ്ധ പിടിച്ചുപറ്റാനും തന്‍റെ ഗെയിം സ്ട്രാറ്റജിയുടെ ഭാഗമായും മാത്രം പക്ഷേ അവര്‍ അത് കണ്ടെത്തി. ഒരു ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ ഷോ ആണെന്ന് പോലും മറന്ന് അവര്‍ മരിക്കാന്‍ തയ്യാറായി. പക്ഷെ, ഞങ്ങള്‍ കൃത്യസമയത്ത് ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിച്ചു,” മുഖര്‍ജി പറഞ്ഞു