
25 വർഷം മുൻപ് മലയാളത്തിൽ പാടിയ ദേശഭക്തിഗാനം യുട്യൂബിൽ പ്രകാശനം ചെയ്ത് ഗായകൻ “ശങ്കർ മഹാദേവൻ”. സ്വാതന്ത്യദിനത്തിൽ
മില്ലേനിയം വീഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഷിബു ചക്രവർത്തി എഴുതി സംഗീത സംവി ധായകൻ തേജ് മെർവിൻ സംഗീതം നൽകിയ ‘അമ്മേ ഭാരതമേ’ എന്ന ഗാനമാണിത്.
‘ഞാൻ പാടിത്തുട ങ്ങിയ കാലം തൊട്ട് മികച്ച പിന്തുണ നൽകിയ സംഗീതജ്‌ഞരാണ് തേജ് മെർവിനും, ഷിബു ചക്ര വർത്തിയുമ ക്കമുള്ളവർ. അവർ ക്കൊപ്പം കാസറ്റുകളുടെ കാലത്ത് ചെയ്‌ത പാട്ടാണിത്’- ശങ്കർ മഹാദേവൻ പറഞ്ഞു.
തേജ് മെർവിനൊപ്പം കെ.പി. അദ്വിക് പ്രജീഷ്, ഈവ വിനീഷ്, ജെ.വി.സിയ സുനിൽ എന്നിവരാണ് ഈ ഗാനത്തിന്റെ ദൃശ്യങ്ങളിൽ അഭിനയിച്ചത്.
‘താന്തോന്നി’ അടക്കമുള്ള അനേകം സിനിമകളും ‘മഴ ക്കാലമല്ലേ മഴയല്ലേ’ പോലുള്ള അനേകം ഹിറ്റ് സംഗീത ആൽബങ്ങളുമൊരു ക്കിയ സംഗീത സംവിധായകനാണ് തേജ് മെർവിൻ.