
താരസംഘടനയായ ‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പിനെ കുറിച്ച് പ്രതികരിച്ച് നടൻ ജഗദീഷ്. ഇത് പോരാട്ടമോ യുദ്ധമോ ഒന്നുമല്ലയെന്നും, ആരൊക്കെയാണ് ഭാരവാഹികള്‍ ആകേണ്ടതെന്ന് അംഗങ്ങള്‍ക്ക് വ്യക്തമായ തീരുമാനങ്ങളുണ്ട്, അതനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നും ജഗദീഷ് വ്യകത്മാക്കി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു നടന്റെ പ്രതികരണം.
“അമ്മയുടെ മക്കള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരമാണ് നടക്കുക. അതില്‍ കൂടുതല്‍, വലിയ പോരാട്ടം നടക്കുന്നു എന്ന രീതിയില്‍ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. കൂടുതല്‍പ്പേര്‍ മത്സരിക്കാന്‍ വരുന്നത് സ്വാഗതംചെയ്യപ്പെടേണ്ടതാണ്. നോമിനേഷൻ പിൻവലിക്കാനുള്ള സമയം കഴിഞ്ഞാൽ മാത്രമേ ആരൊക്കെ തമ്മിലാണ് യഥാര്‍ഥ മത്സരം എന്ന് പറയാന്‍ കഴിയുകയുള്ളൂ. അവിടെ ചില ധാരണകള്‍ ഉണ്ടായേക്കാം. അപ്പോൾ പരസ്പരധാരണയും വിട്ടുവീഴ്ചയുമുണ്ടായി സ്ഥാനാര്‍ഥികളുടെ എണ്ണം കുറച്ച് കുറഞ്ഞേക്കാം എന്നാണ് എനിക്ക് തോന്നുന്നത്. അമ്മയെ താരസംഘടന എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതിനപ്പുറം, അഭിനേതാക്കളുടെ സംഘടനയാണ്. ഒരുപാട് ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അനുഭവിക്കുന്ന ആളുകളുണ്ട്. അവരുടെ ക്ഷേമത്തിന് വേണ്ടിയാണ് നിലകൊള്ളേണ്ടത് “. ജഗദീഷ് പറഞ്ഞു.
74 പേരാണ് വിവിധ സ്ഥാനങ്ങളിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ജനാധിപത്യപരമായി മത്സരം നടക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നടി സരയു പ്രതികരിച്ചിരുന്നു. ആരോപണവിധേയര്‍ മത്സരിക്കുന്നതു സംബന്ധിച്ച ചോദ്യത്തോട് തങ്ങള്‍ കോടതിയല്ല എന്നായിരുന്നു സരയുവിന്റെ പ്രതികരണം. അതെ പോലെ ഇത്തവണ പാനൽ തിരഞ്ഞുള്ള മത്സരമില്ലെന്നാണ് നടൻ രവീന്ദ്രൻ വ്യക്തമാക്കിയത്.
ശ്വേതാ മേനോൻ, ജഗദീഷ്, രവീന്ദ്രൻ, ദേവന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ തുടങ്ങിയവർ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുണ്ട്.
ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ തുടങ്ങിയവർ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും പത്രിക നൽകിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യ നായരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. സരയു, അന്‍സിബ, വിനു മോഹന്‍, ടിനി ടോം, അനന്യ, കൈലാഷ് തുടങ്ങിയവരും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരരംഗത്തുണ്ട്.