
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ AMMA യുടെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 ന് തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിൽ മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്. തെരഞ്ഞെടുപ്പ് വരെ അഡ്ഹോക്ക് കമ്മിറ്റി തുടരും.
ഹേമ കമ്മിറ്റി പശ്ചാത്തലത്തിൽ മോഹൻലാൽ പ്രസിഡന്റ് ആയിരുന്ന ഭരണസമിതി രാജി വെച്ചതോടെ കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക്ക് കമ്മിറ്റിയായിരുന്നു അസോസിയേഷൻ കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 27നാണ മോഹൻലാൽ പ്രസിഡന്റായ ഭരണസമിതി രാജിവച്ചത്. പ്രസിഡൻറായ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയതിനെ തുടർന്നാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്.
തെരഞ്ഞെടുപ്പ് വേണ്ടെന്ന് ജനറൽബോഡി പറഞ്ഞെങ്കിലും മോഹൻലാൽ എതിർക്കുകയായിരുന്നു.