അമ്മ’യുടെ പുതിയ ആസ്ഥാന മന്ദിരം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നു ഉദ്ഘാടനം ചെയ്തു

','

' ); } ?>

മലയാളത്തിന്റെ താരക്കൂട്ടായ്മയായ ‘അമ്മ’യുടെ പുതിയ ആസ്ഥാന മന്ദിരം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നു ഉദ്ഘാടനം ചെയ്തു.എറണാകുളം കലൂരില്‍ ദേശാഭിമാനി റോഡിലാണ് ഈ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചടങ്ങ് നടന്നത്.80ഓളം താരങ്ങളാണ് ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തത്.

2019 നവംബറിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാണജോലികള്‍ വൈകുകയായിരുന്നു. അമ്മ രൂപീകരിച്ച് 26 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് സംഘടനയ്ക്ക് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാവുന്നത്.

ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുകൂടി നടത്തിയിരിക്കുകയാണ് ‘അമ്മ’ സംഘടന. പ്രിയദര്‍ശനും ടികെ രാജീവ് കുമാറും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് പേര് നിര്‍ദേശിക്കാന്‍ പ്രേക്ഷകര്‍ക്കായി ഒരു മത്സരവും ‘അമ്മ’ സംഘടന ഒരുക്കുന്നുണ്ട്.

‘കൊവിഡ് സാഹചര്യത്തില്‍ സിനിമ മേഖലയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാനാണ് ട്വന്റി 20 പോലെ മറ്റൊരു ചിത്രം ചെയ്യുന്നത്. 135ഓളം താരങ്ങള്‍ക്ക് ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിയും. അത്തരത്തില്‍ ഉള്ളൊരു കഥയാണ് സിനിമയുടേത്’, എന്നും മോഹന്‍ലാല്‍ പറഞ്ഞു.