
താര സംഘടനയായ അമ്മയുടെ ഇലക്ഷനുമായി ബന്ധപ്പെട്ട് വിവാദങ്ങൾ മുറുകുന്ന സാഹചര്യത്തിൽ പരസ്യ പ്രതികരണം വിലക്കി “അമ്മയുടെ വരണാധികാരി”. ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും നിയമം തെറ്റിച്ചാൽ നടപടി ഉണ്ടാകുമെന്നും വരണാധികാരി അറിയിച്ചിട്ടുണ്ട്.
മെമ്മറി കാർഡ് വിവാദം, ബാബുരാജിന് എതിരെയുള്ള വിമർശനം, നടി ശ്വേത മേനോനെ എതിരെയുള്ള പരാതി തുടങ്ങിയ വിഷയങ്ങളിൽ സംഘടനയ്ക്ക് ഉള്ളിലെ അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി വിളിച്ച് പറയുന്ന സാഹചര്യം ഉണ്ടായിരുന്നു. പലരും കടുത്ത ഭാഷയിൽ തന്നെ വിമർശനങ്ങൾ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം നടപടിയിലേക്ക് വരണാധികാരി നീങ്ങിയതേനാണ് റിപ്പോർട്ട്.