എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രം അനിശ്ചിതത്വത്തിലായിരിക്കുമ്പോള്‍ മഹാഭാരതത്തെ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ്. ചിത്രത്തില്‍ അമീര്‍ ഖാന്‍ ശ്രീകൃഷ്ണനെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ഷാരൂഖ് ഖാന്‍.
അമീര്‍ ഖാന്റെ സ്വപ്‌ന സംരഭമാണ് മഹാഭാരതം. എന്നാല്‍ സിനിമയുടെ രൂപത്തിലല്ല വെബ്‌സിരീസായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അമീര്‍ ആഗ്രഹിക്കുന്നതിനാല്‍ തനിക്ക് അത് ചെയ്യാന്‍ സാധിക്കില്ലെന്ന് ഷാരൂഖ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന വെബ്‌സിരീസിന്റെ തിരക്കഥ എഴുതുന്നത് അഞ്ജും രാജബാലിയാണ്. അമീറിന് തിരക്കഥ ഇഷ്ടമായെന്നും വളരെ പെട്ടന്നു തന്നെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഞ്ജും രാജബാലി പറയുന്നു. അമീര്‍ ഖാന്റെ തിരക്കുകള്‍ പൂര്‍ത്തിയായതിന് ശേഷമായിരിക്കും മഹാഭാരതത്തിന്റെ ജോലികള്‍ ആരംഭിക്കുകയുള്ളു.