വ്യത്യസ്തമായ മെയ്യഭ്യാസവുമായി എത്തിയിരിക്കുകയാണ് പ്രിയതാരം അമല പോള്‍. പ്രേക്ഷകരും ഇത് കണ്ട് അമ്പരന്നിരിക്കുകയാണ്. രണ്ടു കൊളുത്തുകളില്‍ ഉറപ്പിച്ച തുണികൊണ്ടുള്ള ബാലന്‍സിലാണ് താരം മെയ്യഭ്യാസം ചെയ്യുന്നത്.’തലകീഴായി നിന്ന് ജീവിതം നേര്‍ദിശയിലാക്കൂ’ എന്നാണ് ചിത്രത്തിന് അമല ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. കൂടാതെ എങ്ങനെയാണ് ഇത്തരത്തില്‍ സ്വയം ബാലന്‍സ് ചെയ്യുന്നത് എന്ന ഒരു വീഡിയോയും അമല പോസ്റ്റ് ചെയ്തിട്ടുണ്ട്.
യോഗ പ്രാക്ടീസ് ചെയ്യുന്ന തിരക്കിലാണ് അമല. സിനിമാ തിരക്കില്‍ നിന്നും മാറി ചിലപ്പോള്‍ പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ സമയം ചിലവിടുന്ന ചിത്രങ്ങളുമായി അമല പോള്‍ ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. ഇവയെല്ലാം തന്നെ ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്.