മുന്‍ കാമുകന്‍ ഭവ്‌നിന്ദര്‍ സിംഗിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കാന്‍ നടി അമല പോളിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി.
ഇരുവരൂടെയും ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് നടിക്ക് മുന്‍ കാമുകനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കാന്‍ കോടതി അനുമതി നല്‍കിയത്. ഫോട്ടോ ഷൂട്ടിന് വേണ്ടിയെടുത്ത ചിത്രങ്ങളാണ് വിവാഹം കഴിഞ്ഞു എന്ന രീതിയില്‍ പ്രചരിപ്പിച്ചിരുന്നത് എന്നാണ് അമല പോളിന്റെ വാദം.
അമല പോളിന്റെ രണ്ടാം വിവാഹം കഴിഞ്ഞു എന്ന രീതിയുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത് ഭവ്‌നിന്ദര്‍ സിംഗ് ആയിരുന്നു. എന്നാല്‍ തന്റെ അറിവേടെയല്ല ചിത്രങ്ങള്‍ പങ്കുവെച്ചു എന്നാണ് അമലയ പറയുന്നത്.പിന്നീടി ഭവ്‌നിന്ദര്‍ സിംഗ് തന്നെ ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിക്കുകയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
2014 ല്‍സംവിധായകന്‍ എ എല്‍ വിജയ്യെ വിവാഹം ചെയ്ത് അമലാ പോള്‍ 2016ല്‍ വിവാഹ മോചനം നേടിയിരുന്നു.അതിന് ശേഷമാണ് ഭവ്‌നിന്ദര്‍ സിംഗുമായി പ്രണയത്തിലാകുന്നത്.