“മലർമിസ്സിന് പ്രചോദനമായത് ഇവൾ”; വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ

','

' ); } ?>

“പ്രേമം” സിനിമയിലെ മലർമിസ്സിന് പ്രചോദനമായത് തൻ്റെ കാമുകിയും പിന്നീട് ജീവിതപങ്കാളിയുമായിത്തീർന്ന അലീനയാണെന്ന് വെളിപ്പെടുത്തി
സംവിധായകൻ അൽഫോൻസ് പുത്രൻ. “പ്രേമത്തിലെ പ്രണയമല്ല തങ്ങളുടേതെന്നും, മലർ – ജോർജ് പ്രണയം ഒരു ട്രാജഡിയായിരുന്നു തങ്ങളുടേത് ഹാപ്പി എന്റിങ് ആണെന്നും അൽഫോൻസ് പറഞ്ഞു. ബിഹൈൻഡ് വുഡ് പുരസ്‌കാരവേദിയിലാണ് അൽഫോൻസ് ഈ കാര്യം വെളിപ്പെടുത്തിയത്.

“പ്രണയവിവാഹം ആയിരുന്നു എന്റേത്. ചെന്നൈയിൽ പഠിച്ചിരുന്നപ്പോൾ അലീന ‌സ്റ്റെല്ല മേരീസിൽ പഠിക്കുകയായിരുന്നു. പ്രേമം സിനിമയ്ക്ക ശേഷമായിരുന്നു വിവാഹം. പ്രേമം സിനിമയിലെ മലർ എന്ന കഥാപാത്രത്തിന് പ്രചോദനമായത് അലീന ആയിരുന്നു. മുഴുവനായല്ല, അൽപം മാത്രം. ‘നേരം’ സിനിമ ചെയ്യുന്ന സമയത്താണ് അലീനയെ കണ്ടുമുട്ടിയത്. ആ സിനിമയ്ക്കു ശേഷമാണ് സംസാരിക്കാൻ തുടങ്ങിയത്. അതിനുശേഷം വീട്ടിൽ പറഞ്ഞു. ‘പ്രേമം’ സിനിമയ്ക്കു ശേഷം 2015 ഓഗസ്‌റ്റിൽ ആയിരുന്നു വിവാഹം.” അൽഫോൻസ് പുത്രൻ പറഞ്ഞു.

“പ്രേമത്തിലെ പ്രണയമല്ല ശരിക്കും ഞങ്ങളുടേത്. മലർ – ജോർജ് പ്രണയം ഒരു ട്രാജഡിയായിരുന്നു തങ്ങളുടേത് ഹാപ്പി എന്റിങ് ആണ്.’ അൽഫോൻസ് പറഞ്ഞു. ചെന്നൈയിലാണ് അലീന പഠിച്ചത്, തമിഴ് നന്നായി അറിയാം. അത് മാത്രവുമല്ല അലീന ഒരു നർത്തകി കൂടെയാണ്. സിനിമാറ്റിക് ഡാൻസ് എല്ലാം നന്നായി ചെയ്യും.” അൽഫോൻസ് പുത്രൻ കൂട്ടിച്ചേർത്തു.

ഈഥൻ, ഐന എന്നിങ്ങനെ രണ്ടു കുട്ടികളുണ്ട് ദമ്പതികൾക്ക്. അൽഫോൻസ് പുത്രനും നിവിൻ പോളിയും ഒന്നിച്ച സൂപ്പർഹിറ്റ് സിനിമയാണ് ‘പ്രേമം’. ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിച്ച മലർ മിസ്സ് എന്ന കഥാപാത്രം വളരെ അധികം സ്വീകരിക്കപ്പെട്ടിരുന്നു. സായ് പല്ലവിയാണ് ചിത്രത്തിൽ മലരായെത്തിയത്. നിവിൻ പോളി നായകനായെത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു.