അല്ലു അർജുന്റെ 25 ാം ചിത്രം; സംവിധാനം ബേസിൽ ജോസഫ്?

','

' ); } ?>

അല്ലു അർജുന്റെ 25 ാം ചിത്രമായി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. നേരത്തെ രൺവീർ സിങ്ങിനെ നായകനാക്കി ശക്തിമാൻ എന്ന സൂപ്പർഹീറോ ചിത്രം ബേസിൽ ഒരുക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഈ ചിത്രമാകാം ഇപ്പോൾ അല്ലു അർജുനെ നായകനാക്കി ഒരുക്കാൻ പോകുന്നതെന്നാണ് ചില ട്രാക്കർമാർ കുറിക്കുന്നത്.

അല്ലു അർജുന്റെ ബാനറായ ഗീത ആർട്സിന്റെ കീഴിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ മറ്റു വിവരങ്ങളോ ജോണറോ പുറത്തുവന്നിട്ടില്ല. നേരത്തെ ബേസിലിന്റെ അടുത്ത സിനിമയെക്കുറിച്ച് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ മനസുതുറന്നിരുന്നു. ‘അടുത്ത വർഷം ബേസിൽ ഒരു ബ്രഹ്മാണ്ഡ സിനിമ സംവിധാനം ചെയ്യുന്നുണ്ട്. മലയാളത്തിൽ അല്ല എന്ന് മാത്രം പറയാം’, എന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ.

അതേസമയം, അതിരടി ആണ് ഇനി പുറത്തുവരാനുള്ള ബേസിൽ ചിത്രം. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം അതിരടി മെയ് 14 ന് ആഗോള റിലീസായെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്.