“സിനിമയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ട് കാര്യങ്ങൾ അല്ലു അർജുൻ വളരെ ഈസി ആയിട്ട് കൈകാര്യം ചെയ്യും”; ജിസ് ജോയ്

','

' ); } ?>

അല്ലു അർജുനെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചും തുറന്നു സംസാരിച്ച് സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ജിസ് ജോയ്. ഓരോ സിനിമ കഴിയുംതോറും അഭിനയത്തിൽ അല്ലുവിന് പക്വത കൈവരുന്നുണ്ടെന്നും അല്ലു അർജുൻ ഒരു എന്റർടെയ്ൻമെന്റ് പാക്കേജ് ആണെന്നുമാണ് ജോസ് ജോയ് പറയുന്നത്.

“ഓരോ സിനിമ കഴിയും തോറും അല്ലു അർജുൻ അഭിനയത്തിൽ ഒരുപാട് പക്വത കൈവരിക്കുന്നുണ്ട്. കോമഡി കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ, അല്ലു നന്നായിട്ട് കോമഡി ചെയ്യും. നന്നായി ഡാൻസ് ചെയ്യും. ഇത് രണ്ടും സിനിമയിൽ വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. ശരിക്കും ഒരു എന്റർടെയിൻമെന്റ് പാക്കേജ് ആണ് അല്ലു. മികച്ച നടനുള്ള നാഷണൽ അവാർഡ് പോലും ആ സംസ്ഥാനത്തേക്ക് ആദ്യമായി കൊണ്ടുചെല്ലുന്നത് അല്ലുവാണ്. ഓരോ സിനിമകൾ കഴിയുന്തോറും അദ്ദേഹം സ്വയം മെച്ചപ്പെടുന്നു”. ജിസ് ജോയ് പറഞ്ഞു.

മലയാളികൾക്കിടയിൽ അല്ലു അർജുനുണ്ടായ സ്വീകാര്യതയിൽ വലിയ പങ്കുള്ള ആളാണ് ജിസ് ജോയ്. അല്ലു അർജുന്റെ ആദ്യ സിനിമയായ ആര്യ മുതൽ പുഷ്പ 2 വരെയുള്ള എല്ലാ സിനിമകൾക്കും നടന് മലയാളത്തിൽ ശബ്ദം നൽകിയ ആളാണ് ജിസ് ജോയ്. അറ്റ്ലീ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് അല്ലു അർജുൻ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തില്‍ നാല് ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. മുത്തശ്ശന്‍, അച്ഛന്‍, രണ്ട് മക്കള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളെയും അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറില്‍ ഇതുവരെ ഡബിള്‍ റോള്‍ ചെയ്യാത്ത അല്ലു അര്‍ജുന്‍ ആദ്യമായി നാല് വേഷത്തിലെത്തുകയാണ്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ബോളിവുഡിലെ മുന്‍നിര താരമായ ദീപിക പദുകോണാണ് പ്രധാന നായിക. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോസ് എന്നിവരാണ് മറ്റ് നായികമാര്‍.