
മലബാര്‍ കലാപം പശ്ചാത്തലമാക്കി ഒരുക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് സംവിധായകന് അലി അക്ബര്‍. ഫെബ്രുവരി 20ന് ആയിരിക്കും ചിത്രീകരണം ആരംഭിക്കുക.3 ഷെഡ്യൂളുകളായാണ് ചിത്രീകരണം നടക്കുക.151 സീനുകളാണ് സിനിമയില്‍ ഉള്ളതെന്നും 25 മുതല്‍ 30 ദിവസം വരെയാണ് ആദ്യ ഷെഡ്യൂള്‍ തീരുമാനിച്ചിരിക്കുന്നത്. വയനാട് ആണ് ലൊക്കേഷന്‍ എന്നും സംവിധായകന് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
ഫെബ്രുവരി 2ന് കോഴിക്കോട് വച്ച് സ്വിച്ച് ഓണും സോംഗ് റിലീസും നടക്കും.മലയാള സിനിമയിലെ പ്രമുഖരാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും അവര്‍ക്കുള്ള അഡ്വാന്‍സ് തുക കൈമാറിയിട്ടുണ്ടെന്നും അലി അക്ബര്‍ അറിയിച്ചു.ആദ്യ ഷെഡ്യൂളിനുള്ള പണമാണ് കൈവശമുള്ളത്. ഒരു കോടിക്ക് മുകളിലാണ് ഇതുവരെ ക്രൗഡ് ഫണ്ടിംഗ് വഴി കിട്ടിയ തുക. ഷൂട്ടിംഗിനുവേണ്ട എല്ലാ സാധനങ്ങളും തയ്യാറായി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.