അക്ഷയ് കുമാർ വില്ലനാകുന്നു: പ്രിയദർശൻ-സെയ്ഫ് അലി ഖാൻ ചിത്രത്തിന് വമ്പൻ അപ്ഡേറ്റ്

','

' ); } ?>

ബോളിവുഡിൽ ഏറെ ആരാധകരുള്ള മലയാള സംവിധായകൻ പ്രിയദർശന്റെ പുതിയ ബോളിവുഡ് പ്രൊജെക്ടുകൾ വാർത്തയാവുന്നു. ഹിറ്റായ കോമഡി സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരെ കയ്യിലെടുത്ത പ്രിയദർശൻ, ഇപ്പോൾ അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന ഭൂത് ബംഗ്ലായുടെ ഷൂട്ടിംഗിലാണ്. കോമഡി-ഹൊറർ ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രം 2026 ഏപ്രിൽ 2ന് പ്രദർശനത്തിനെത്തും.

ഭൂത് ബംഗ്ലായ്ക്ക് ശേഷം പ്രിയദർശൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ സെയ്ഫ് അലി ഖാനാണ് നായകൻ. ചിത്രത്തിൽ അക്ഷയ്കുമാറാണ് വില്ലൻ കഥാപാത്രമായെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് അക്ഷയ് കുമാർ ഒരു ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തുന്നത്. അക്ഷയിന്റെ പുതിയ ചിത്രം സംബന്ധിച്ച റിപ്പോർട്ട് ബോളിവുഡ് ഹങ്കാമയാണ് പുറത്തുവിട്ടത്. ഡാർക്ക് ത്രില്ലർ സോണിൽ ഒരുങ്ങുന്ന ചിത്രത്തിൽ അന്ധനായ ഒരു കഥാപാത്രത്തെയാണ് സെയ്ഫ് അലി ഖാൻ അവതരിപ്പിക്കുന്നത്.

മോഹൻലാൽ നായകനായി എത്തിയ മലയാള ചിത്രം ഒപ്പത്തിന്റെ റീമേക്കായാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം പോലെ തന്നെയാണ് സെയ്ഫിന്റെ കഥാപാത്രവും. ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്ന ഒപ്പം മികച്ച വിമർശക പ്രശംസയും നേടിയിരുന്നു. പ്രിയദർശനും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ആദ്യചിത്രമാണിത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് കൂടുതൽ ശ്രദ്ധ നേടുന്നു. അക്ഷയ് കുമാർ വില്ലൻ വേഷത്തിലെത്തുന്നത് ഹിന്ദി സിനിമാസ്വാദകരിൽ വലിയ ആവേശമുണർത്തിയിരിക്കുകയാണ്.

ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലായാണ് ഭൂത് ബംഗ്ലായുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ചിത്രത്തിൽ അക്ഷയ് കുമാറിനൊപ്പം ശോഭ കപൂർ, ഏക്ത കപൂർ എന്നിവരും സഹനിർമ്മാതാക്കളായിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.