കമല്‍ഹാസന്‍ നായകനാകുന്ന ശങ്കറിന്റെ ഇന്ത്യന്‍ 2ല്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍ അഭിനയിച്ചേക്കുമെന്ന്റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച്ഔദ്യോഗികസ്ഥിരീകരണമുണ്ടായിട്ടില്ല. റിലീസിനെത്തുന്ന രജനികാന്ത് ചിത്രം 2.0ല്‍ അക്ഷയ് കുമാറാണ് വില്ലനായി അഭിനയിക്കുന്നത്. ശങ്കറാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.
ബോളിവുഡ് താരമായ അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാജല്‍ അഗര്‍വാള്‍, നയന്‍താര തുടങ്ങിയവരാണ് പരിഗണനയിലുള്ള മറ്റു താരങ്ങള്‍. പൊലീസ് ഓഫീസറുടെ വേഷത്തില്‍ ചിമ്പു ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് . രവി വര്‍മ്മന്‍ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യം തുടങ്ങും.