ആകാശ ഗംഗയുടെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചു…

','

' ); } ?>

സംവിധായകന്‍ വിനയന്‍ ഒരുക്കുന്ന പ്രശസ്ത മലയാള ഹൊറര്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് വെച്ച് ആരംഭിച്ചു. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ ചിത്രം ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ വെച്ച് പുതിയ ചിത്രവും ഒരങ്ങുന്നത്. ആദ്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് എടുത്ത ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് സംവിധായകന്‍ വിനയന്‍ ഈ വിവരം തന്റെ പേജിലൂടെ പങ്കുവെച്ചത്.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരടങ്ങിയ ഒരു വ്യത്യസ്ത കാസ്റ്റിങ്ങാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഛായാഗ്രഹണം പ്രകാശ് കുട്ടി, സംഗീതം ബിജിപാല്‍, ഗാനരചന ഹരിനാരായണന്‍ രമേശന്‍ നായര്‍ എന്നിവരും
ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ‘പുതുമഴയായി വന്നു’ എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്‌നേഷ്യസ് തന്നെ റീമിക്‌സ് ചെയ്യുന്നു. റോഷന്‍ NG ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്‌മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്‌സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഡിസൈന്‍സ് ഓള്‍ഡ്മങ്ക്‌സ്. ചിത്രം ഓണത്തോടടുത്ത് റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

വിനയന്‍ തന്റെ പേജിലൂടെ പങ്കുവെച്ച ചിത്രം..