രഞ്ജിത്ത് ശങ്കര്‍ ത്രില്ലര്‍ ചിത്രത്തില്‍ അജു വര്‍ഗീസ് നായകന്‍.. കമലയുടെ ആദ്യ പോസ്റ്റര്‍ കാണാം..

','

' ); } ?>

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രത്തില്‍ അജു വര്‍ഗീസ് നായകനായെത്തുന്നു. ത്രില്ലര്‍ പ്രമേയവുമായി ഒരുക്കിയിരിക്കുന്ന ചിത്രം ‘കമല’ എന്ന പേരോടെയാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സംവിധായകന്‍ രഞ്ജിത്ത് തന്നെയാണ് പുറത്ത് വിട്ടത്. ജയസൂര്യ കൂട്ടുകെട്ടില്‍ വന്നുകൊണ്ടിരുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പ്രമേയമായിരിക്കും കമലയുടേതാണെന്നാണ് സൂചനകള്‍. പ്രേതം 2 ആണ് ഇതിനു മുമ്പ് രഞ്ജിത്ത് ഒരുക്കിയ ചിത്രം.

‘പാസഞ്ചറിനും അര്‍ജുനന്‍ സാക്ഷിക്കും ശേഷം ഞാന്‍ എഴുതുന്ന ത്രില്ലര്‍ ആണ് കമല. ഇപ്പോഴുള്ള നായകന്മാരെയെല്ലാം ഈ ചിത്രത്തിനു വേണ്ടി ആലോചിച്ചെങ്കിലും പിന്നീട് നോക്കിയപ്പോള്‍ അവരൊന്നും യോജിക്കാത്തതായി തോന്നി. എന്നാല്‍ ഈ കഥ മാറ്റിവച്ച് മറ്റു കഥകളിലേയ്ക്കുപോകുന്നതും സങ്കടകരമായിരുന്നു. പിന്നീടാണ് ഞാന്‍ അയാളെക്കുറിച്ച് ചിന്തിച്ചത്. അപ്പോഴാണ് മനസ്സിലായത് ഇത് അയാള്‍ക്കുവേണ്ടി എഴുതിയ തിരക്കഥയായിരുന്നുവെന്ന്. അതെ അജു വര്‍ഗീസ് ആണ് ഹീറോ.’-രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

36 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു സംഭവ പരമ്പരയാണ് ചിത്രം പറയുന്നത്. രഞ്ജിത്ത് ശങ്കര്‍-സൂര്യ ടീമിന്റെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സ് ആണ് കമലയുടെ നിര്‍മാണം. ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.