“നെഗറ്റീവ് കമന്റുകൾ സന്തോഷമാണ് തരുന്നത്, കൺസ്ട്രക്ടീവ് സാഡിസം എന്നാണ് ഞങ്ങളതിന് പേരിട്ടിരിക്കുന്നത്”:അജു വർഗീസ്

','

' ); } ?>

തനിക്ക് വരുന്ന നെഗറ്റീവ് കമന്റുകൾ വളരെ സന്തോഷം നൽകുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ അജു വർഗീസ്. കുറ്റം പറയുന്നവർക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അതിൽ തനിക്കും സന്തോഷം ആണെന്നും ഇതിനെ കൺസ്ട്രക്ടീവ് സാഡിസം എന്നാണ് തങ്ങൾ വിളിക്കുന്നതെന്നും അജു വർഗീസ് പറഞ്ഞു. ലൈഫ് നെറ്റ് ടി.വി. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു താരം.

“എനിക്ക് എന്നെ കുറ്റം പറയുന്നത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. അപ്പോൾ ഞാൻ രണ്ടു മൂന്ന് കള്ളത്തരങ്ങളും കൂടെ പറഞ്ഞു കൊടുക്കും. ഒരു പെഗ്ഗേ അടിച്ചുള്ളൂ എന്ന് ചോദിക്കുമ്പോൾ ഞാൻ അവർക്ക് ദേഷ്യം വരാനും വഴക്കു പറയാനും വേണ്ടി അഞ്ചെണ്ണം അടിച്ചെന്ന് പറയും. വെറുതെ ഒരു സന്തോഷം. ഇപ്പോൾ പരീക്ഷയിൽ എത്ര എണ്ണത്തിൽ തോറ്റു എന്ന് ചോദിക്കുമ്പോൾ ഞാൻ ശരിക്കും അഞ്ചെണ്ണമേ തോറ്റിട്ടുള്ളെങ്കിൽ പോലും ഒൻപത് എന്നൊക്കെ പറയും.” അജു വർഗീസ് പറഞ്ഞു.

“ചിലർ സിനിമയില്ലേ എന്ന് ചോദിക്കുമ്പോൾ ഞാൻ ഇല്ലെന്ന് പറയും. അപ്പോൾ അവർക്ക് സന്തോഷം വരും അത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷം ആണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. ചില സിനിമ പൊട്ടി എന്നൊക്കെ നമ്മുടെ അടുത്ത് മെസ്സേജ് അയക്കുമല്ലോ. അത് കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നും. അതുകൊണ്ട് എനിക്ക് നെഗറ്റീവ് റിവ്യൂസ് കാണുമ്പോൾ ഭയങ്കര സന്തോഷമാണ്. വിനീതിനും ധ്യാനിനും ഇങ്ങനെ തന്നെയാണ്. കൺസ്ട്രക്ടീവ് സാഡിസം എന്നാണ് ഞങ്ങൾ അതിന് പേരിട്ടിരിക്കുന്നത്. സാഡിസം ആണ് പിന്നെ അതൊരു ഉപദ്രവം ഇല്ലാത്ത കാര്യം ആയതുകൊണ്ട് കൺസ്ട്രക്ടീവ് സാഡിസം.” അജു വർഗീസ് കൂട്ടിച്ചേർത്തു.