
ഓൺലൈൻ മീഡിയകളോട് ദേഷ്യപ്പെട്ട് ‘ഗൗരിശങ്കരം’ നടി വീണ നായർ. വിവാഹവിരുന്നിനു ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. വിവാഹ റിസപ്ഷനു ശേഷം കരഞ്ഞുകൊണ്ട് വീട്ടുകാരോട് യാത്ര പറയുന്ന വീണയോട് “കാറിൽ കയറിയിട്ട് കരയൂ എന്നു പറഞ്ഞ ഓൺലൈൻ മീഡിയ പ്രതിനിധിയോടാണ് നടി രോഷം പ്രകടിപ്പിച്ചത്. “സൗകര്യമില്ല ചേട്ടാ ഇപ്പോൾ കയറാൻ” എന്നാണ് വീണ പറഞ്ഞത്. തുടർന്ന് മീഡിയയ്ക്ക് മുഖം കൊടുക്കാതെ വീണ മടങ്ങുകയായിരുന്നു.
വിഡിയോ വൈറലായതോടെ നടി പിന്തുണച്ചും വിമർശിച്ചും ആളുകൾ എത്തി. ‘തീരെ അഹങ്കാരമില്ലാത്ത കുട്ടി. ഭാവി എന്താകുവോ എന്തോ, അഹങ്കാരത്തിനു കയ്യും കാലും വെച്ച പെണ്ണ് , കല്യാണത്തിന്റെ അന്നു പോലും ഇത്രേയും വിനയം കാണിക്കുന്ന കുട്ടി’… എന്നിങ്ങനെ പോകുന്നു വിമർശനം, എന്നാൽ വീണ ചെയ്തതിൽ ഒരു തെറ്റുമില്ലെന്നാണ് ചിലർ പറയുന്നത്. വിവാഹ ദിവസം ഇതുപോലെയുള്ള അനാവശ്യ ഡയലോഗൊക്കെ പറഞ്ഞാൽ ഇങ്ങനെ തന്നെയാകണം മറുപടിയെന്നു നടിയ പിന്തുണയ്ക്കുന്നവർ പറയുന്നു.
‘ആകാശ ഗംഗ’ രണ്ടാം ഭാഗത്തിലൂടെ സിനിമയിലെത്തിയ വീണ, ഗൗരീശങ്കരം എന്ന സീരിയലിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. വൈഷ്ണവ് ആണ് വീണയുടെ വരൻ. “പ്രണയ വിലാസം’ എന്ന സിനിമയിൽ റിഹാന എന്ന കഥാപാത്രമായും വീണ എത്തിയിരുന്നു.