സിനിമയിലെത്തി 16 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ തന്നെ സപോര്‍ട്ട് ചെയ്ത എല്ലാവരോടും സ്‌നേഹവും നന്ദിയും പറഞ്ഞ് ഷംസ കാസിം.ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഷംന ആരാധകര്‍ക്ക് മുന്നിലെത്തിയത്.
2004 ല്‍ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയില്‍ നായികയുടെ കൂട്ടികാരിയായി അഭിനയിച്ചാണ് ഷംന മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്.നര്‍ത്തകിയും മോഡലും കൂടിയാണ് ഷംന.മലയാളം കൂടാതെ മറ്റ് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.