
ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഢി.തന്റെ മേയ്ക്കപ്പില്ലാത്ത മുഖം പങ്കുവെച്ചുകൊണ്ടാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നമ്മുടെ സമൂഹം നിഷ്കർഷിക്കുന്ന സൗന്ദര്യമല്ല യഥാര്‍ത്ഥ സൗന്ദര്യമെന്നും.വെറുതെ അതിന് പിന്നാലെ പോകാതെ സ്വന്തം ആരോഗ്യത്തിലും സന്തോഷത്തിനും ശ്രദ്ധിക്കു എന്നും താരം പറയുന്നു.സമുഹമാധ്യമത്തില്‍ സമീറയ്ക്ക് ലഭിച്ച ഒരു സന്ദേശമാണ് ഇത്തരത്തില്‍ ഒരു വീഡിയോ ചെയ്യാന്‍ കാരണം.
പ്രസവത്തിന് ശേഷം തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ തന്റെ സൗന്ദര്യം നഷ്ടപ്പെടാന്‍ കാരണമായെന്നും അതില്‍ വിഷമമുണ്ടെന്നും പറഞ്ഞായിരുന്നു സന്ദേശം.ഇത് തന്നെ അത്ഭുതപെടുതിയെന്ന് താരം പറയുന്നു.മെലിഞ്ഞിരിക്കുന്നതല്ലെ സൗന്ദര്യമെന്നും ആരോഗ്യത്തോടെ സന്തോഷമായി ഇരിക്കുകയെന്നും താരം പറഞ്ഞു.
.