ഒരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചുവരാനൊരുങ്ങി നടി റോമ. നോട്ട് ബുക്ക്, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ റോമ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. 2017ല്‍ റിലീസ് ചെയ്ത സത്യയിലാണ് നടി അവസാനമായി അഭിനയിച്ചത്. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെളേളപ്പം എന്ന ചിത്രത്തിലൂടെയാണ് റോമയുടെ മടങ്ങി വരവ്.
പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണന്‍ നായകനായി എത്തുന്ന വെള്ളേപ്പത്തിന്റെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കുന്നത്. നൂറിന്‍ ഷെരീഫാണ് നായിക. ഷൈന്‍ ടോം ചാക്കോയും ശ്രീജിത്ത് രവി, ഫഹീം, വൈശാഖ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നവാഗതനായ ജീവന്‍ ലാലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിഹാബാണ് നിര്‍വ്വഹിക്കുന്നത്. പൂമരം, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനം ഒരുക്കിയ ലീല എല്‍. ഗിരീഷ്‌കുട്ടനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഗാനരചന അജേഷ് എം ദാസനും മനു മഞ്ജിത്തുമാണ്.